![]() |
PRO |
ഇന്ത്യാവിഷനിലെ ‘മുഖാമുഖം’ എന്ന അഭിമുഖ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രഞ്ജിത്.
“പൃഥ്വിരാജിന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്നത് എന്‍റെ ലക്‍ഷ്യമായിരുന്നില്ല. പൃഥ്വി എന്ന ആക്ടറെ രക്ഷപ്പെടുത്താന്‍ എടുത്ത ചിത്രവുമല്ല ഇന്ത്യന്‍ റുപ്പി. ആ നടനില്‍ എനിക്ക് വിശ്വാസമുണ്ട്. ‘ജെ പി’ എന്ന കഥാപാത്രത്തെ അയാള്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പിന്നെ, പൃഥ്വിരാജിന് നേരെയുള്ള സൈബര്‍ ആക്രമണമൊന്നും ഇന്ത്യന്‍ റുപ്പിയെ ബാധിച്ചിട്ടില്ല. സിനിമയില്‍ പൃഥ്വിരാജിനെ അദ്യം കാണിക്കുമ്പോള്‍ ചിലരൊക്കെ കൂവുന്നത് ഞാന്‍ ശ്രദ്ധിച്ചു. അങ്ങനെ സംഭവിച്ചേക്കാം എന്ന് ഞാന്‍ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് പ്രേക്ഷകര്‍ നടനെയും സംവിധായകനെയും മറക്കുകയും ജെ പി എന്ന കഥാപാത്രത്തെയും ആ കഥയെയും അനുഭവിക്കുകയുമായിരുന്നു.” - രഞ്ജിത് വ്യക്തമാക്കുന്നു.
ഇന്ത്യന്‍ റുപ്പിക്കായി പൃഥ്വിരാജിന്‍റെ ശരീരഭാഷയെ ജെ പി എന്ന കഥാപാത്രത്തിനനുസരിച്ച് മാറ്റിയിരുന്നതായും രഞ്ജിത് പറയുന്നു.
SOURCE :http://malayalam.webdunia.com/entertainment/film/interview/1110/15/1111015051_1.htm#.Tpmu1DSVd7k.facebook
No comments:
Post a Comment